അതെ, ടോര്‍ച്ചടിക്കണം. ആകാശത്തേക്കല്ല, ഇന്ത്യയുടെ ആത്മാവിലേക്ക്. ദൃശ്യ ശ്രാവ്യ മാധ്യമങ്ങളില്‍ കാണാത്ത പച്ചയായ യാഥാര്‍ഥ്യങ്ങള്‍ ആ വെട്ടത്തില്‍ തെളിഞ്ഞ് വരും. പൗരത്വ ഭീഷണി നേരിടുന്ന ജനത, ഗുജറാത്ത് കലാപത്തില്‍ കത്തിക്കരിഞ്ഞ മയ്യിതുകള്‍, ഡല്‍ഹി കലാപത്തില്‍ അഗ്നി വിഴുങ്ങിയ വീടുകള്‍, സ്ഥാപനങ്ങള്‍, പശുവിന്റെ പേരില്‍ കൊല്ലപ്പെട്ട അഖ് ലാഖ്, പഹ് ലുഖാന്, ഷാറൂഖ് ഖാന് …
അകാരണമായി ജയിലിലടക്കപ്പെട്ട ഡോ. കഫീല്‍ ഖാന്. മാത്രമോ? പട്ടിണിയും രോഗവും കീഴടക്കിയ ചേരികള്‍, കര്‍ഷക ആത്മഹത്യകള്‍ …. വീണ്ടും ടോര്‍ച്ചടിക്കുക. ഇന്ത്യയെ വര്‍ഗീയവല്‍ക്കരിക്കുന്ന വിധം, ജുഡീഷ്യറിയെ വറുതിയിലാക്കുന്ന രീതി, തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന വിദ്യ, നമ്മെ വിഴുങ്ങാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി … എല്ലാം കണ്ടില്ലേ? ഇനി ലൈറ്റിടുക. ടി.വി. ചാനല്‍ ഓണാക്കുക. ഇതുവരെ കണ്ടത് ഒന്നുമില്ല. വെട്ടിത്തിളങ്ങുന്ന ഇന്ത്യ മാത്രം!