ബെയിലിനെ ഒഴിവാക്കുന്നത് ക്രിസ്റ്റിയാനോയെ കൊണ്ടുവരാന്‍ പ്രതികരണവുമായി മുന്‍ റയല്‍ മാഡ്രിഡ് പ്രസിഡണ്ട്

റയല്‍ മാഡ്രിഡ് കോച്ച് സൈനുദീന്‍ സിദാന്‍ ഗരേത് ബെയിലിനെ ഒഴിവാക്കുന്നത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ടീമില്‍ തിരിച്ചെത്തിക്കാനാണെന്ന് മുന്‍ ക്ലബ്ബ് പ്രസിഡണ്ട് റമോന്‍ കാല്‍ഡറോണ്‍.

കഴിഞ്ഞ ദിവസം ബെയിലിന്റെ ഭാവിയെ കുറിച്ചുള്ള ചോദ്യത്തിന് ബെയില്‍ പെട്ടെന്ന് തന്നെ ടീം വിടുമെന്ന് സിദാന്‍ പ്രതികരിച്ചിരുന്നു. സമ്മര്‍ ട്രാന്‍ഫര്‍ വിപണി തുറക്കുമ്പോള്‍ റൊണാള്‍ഡോയെ ടീമിലെത്തിക്കാനാവും സിദാന്‍ ശ്രമിക്കുക. ടീം മാനേജ്‌മെന്റ് വിസമ്മതിച്ചാല്‍ രാജിവെക്കുമെന്ന ഭീഷണി സിദാന്‍ ഉയര്‍ത്തുമെന്നും റമോന്‍ കൂട്ടിച്ചേര്‍ത്തു.

SHARE