നിര്‍ഭയ ഫണ്ടിന് പകരം കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്നത് പരസ്യത്തിനെന്ന് കോണ്‍ഗ്രസ് വ്യക്താവ് ജെയ്വീര്‍ ഷര്‍ഗില്‍

നിര്‍ഭയ ഫണ്ടിന് പകരം കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്നത് പരസ്യത്തിനെന്ന് കോണ്‍ഗ്രസ് വ്യക്താവ് ജെയ്വീര്‍ ഷര്‍ഗില്‍. നിര്‍ഭയ സംഭവത്തിന് ശേഷം അത്യാഹിതങ്ങള്‍ക്കെതിരെ എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം (ഇആര്‍എസ്എസ്) സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി നിര്‍ഭയ ഫണ്ട് എന്ന പദ്ധതിയും രൂപപ്പെട്ടിരുന്നതായി കോണ്‍ഗ്രസ് വ്യക്താന് ജെയ്വീര്‍ ഷര്‍ഗില്‍ പറഞ്ഞു. എന്നാല്‍ അത്യാഹിതങ്ങള്‍ തടയുന്നതിന് പകരം കേന്ദ്രസര്‍ക്കാര്‍ പരസ്യത്തിനായാണ് വന്‍ തുക ചെലവഴിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തെലങ്കാനയില്‍ മൃഗഡോക്ടറായ 27 കാരിയെ കൂട്ടബലാത്സംഗം ചെയ്തു കത്തിച്ചുകൊന്ന സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം കനക്കുന്നു.
ഡല്‍ഹില്‍ യുവതി ക്രൂരമായി കൊലചെയ്യപ്പെട്ട നിര്‍ഭയ സംഭവത്തിന് ശേഷവും രാജ്യത്ത് സ്ത്രീകള്‍ അക്രമിക്കപ്പെടുന്നതിനെതിരെ ഒരു നടപടിയും ആയില്ലെന്ന് തെളിയിക്കുന്നതാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്ന് കാണിച്ചാണ് പ്രതിഷേധം ഉയരുന്നത്.

ഇതിനിടെ കാഞ്ചീപുരത്ത് നിന്നും കഴിഞ്ഞയാഴ്ച കാണാതായ ദളിത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ചീപുരം വലജാബാദ് സ്വദേശിനി റോജ (20)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ നിന്നും പരിക്കുകളോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കി. ദളിത് യുവതിയെ ദുരൂഹ മരണത്തിലും പ്രതിഷേധം ഉയരുന്നുണ്ട്.
ഇരക്ക് നീതി ലഭിക്കുന്നതിനായി സോഷ്യല്‍ മീഡിയകളില്‍ #Priyanka_Reddy #RIPHumanity #HangRapists #NirbhayaFund #JusticeForRoja തുടങ്ങിയ ഹാഷ് ടാഗുകള്‍ ട്രന്റാണ്.