അദ്ദേഹത്തിന്റെ സീറ്റില്‍ ആരും ഇരിക്കാറില്ല; ധോണിയെക്കുറിച്ച് വാചാലനായി ചാഹല്‍

ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്തായതിനുശേഷം എം.എസ്.ധോണി ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടില്ല. ധോണിയുടെ വിരമിക്കലിനെക്കുറിച്ചുളള ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോള്‍ ടീമിന് മഹിയെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സഹതാരങ്ങള്‍. യുസ്‌വേന്ദ്ര ചാഹലാണ് ധോണിയെ തങ്ങള്‍ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് ചാഹല്‍ ടിവിയിലൂടെ അറിയിച്ചത്.

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി 20 ക്കുശേഷം ഓക്‌ലന്‍ഡില്‍നിന്നും ഹാമില്‍ട്ടണിലേക്ക് മടങ്ങുമ്പോഴാണ് ചാഹല്‍ ടിവിയിലൂടെ ഇന്ത്യന്‍ ടീമിന്റെ ബസിനകത്തെ വിശേഷങ്ങള്‍ ചാഹല്‍ പങ്കുവച്ചത്. ജനാലയോട് ചേര്‍ന്നുളള സീറ്റ് ഒഴിഞ്ഞു കിടക്കുന്നത് ചൂണ്ടിക്കാട്ടി ആ സീറ്റ് ധോണിയുടേതാണെന്നും അവിടെ ഇപ്പോഴും ആരും ഇരിക്കാറില്ലെന്നും അദ്ദേഹത്തിനായി ആ സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണെന്നും ചാഹല്‍ പറഞ്ഞു.

SHARE