സിക്‌സര്‍ വിസ്മയം ഇനി ഇല്ല ; യുവരാജ് സിങ് രാജ്യാന്തരക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ജേഴ്‌സിയില്‍ ഇനി യുവി ഇല്ല. മുംബൈയിലാണ് യുവരാജ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 25 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തില്‍ 17 വര്‍ഷക്കാലം രാജ്യാന്തര ക്രിക്കറ്റില്‍ വിഹരിച്ച യുവരാജ് 2011 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ നെടും തൂണായിരുന്നു. 2011 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ മികച്ച താരമായിരുന്നു യുവരാജ്. ഇന്ത്യക്ക് വേണ്ടി 40 ടെസ്റ്റുകളില്‍ നിന്ന് 1900 റണ്‍സും 304 ഏകദിനങ്ങളില്‍ നിന്നായി 8701 റണ്‍സും 58 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 1171 റണ്‍സും നേടിയിട്ടുണ്ട്. കാന്‍സര്‍ ബാധിച്ചത് മൂലം കുറച്ച് കാലം ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വന്നതിന് ശേഷവും ഇന്ത്യക്ക് വേണ്ടി കളിച്ചെങ്കിലും ഫോം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.