ജഗൻ മോഹൻ റെഡ്ഡി എൻ.ഡി.എയിലേക്ക്? നയം വ്യക്തമാക്കി വൈ.എസ്.ആർ കോൺഗ്രസ്‌

ഹൈദരാബാദ്: ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ആർ ജഗൻ മോഹൻ റെഡ്ഡിയും ബി.ജെ.പി എം.പി ജി.വി.എൽ നരസിംഹ റാവുവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ നയം വ്യക്തമാക്കി വൈ.എസ്.ആർ കോൺഗ്രസ്. മുതിർന്ന ബി.ജെ.പി നേതാവായ നരസിംഹ റാവു ജഗൻ റെഡ്ഡിയെ കണ്ടത് മുഖ്യമന്ത്രി സ്ഥാനലബ്ധിയിൽ അഭിനന്ദിക്കാൻ വേണ്ടിയാണെന്നും കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നും വൈ.എസ്.ആർ കോൺഗ്രസ് നേതാവ് മനോജ് കോത്താരി പറ#്ഞു.

ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ചാണ് നരസിംഹ റാവു ജഗൻ മോഹൻ റെഡ്ഡിയെ കണ്ടത്. ജഗനെ എൻ.ഡി.എയിലേക്ക് ക്ഷണിക്കുന്നതിനു വേണ്ടിയാണ് കൂടിക്കാഴ്ച എന്നാണ് പല ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത്തരം വാർത്തകളിൽ സത്യമില്ലെന്നും ആന്ധ്രയിൽ ഭരിക്കാൻ ആവശ്യമായ സീറ്റുകൾ പാർട്ടിക്കുണ്ടെന്നും കോത്താരി പറഞ്ഞു. ഭാവിയിൽ ബി.ജെ.പിയുമായി സഹകരിക്കുമോ എന്ന ചോദ്യത്തിന്, അത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാൻ തനിക്കാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.