കാരി മിനാറ്റിയുടെ ടിക്ട്വാക് വേസ് യൂട്യൂബ് പരമ്പരകളിലെ അവസാന റോസ്റ്റിംഗ് വീഡിയോ യുട്യൂബ് നീക്കം ചെയ്തതിനെ ചൊല്ലിയുള്ള പ്രതിഷേധം ട്വിറ്ററില്‍ ശക്തമാകുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ യൂട്യൂബര്‍മാരില്‍ ഒരാളായ കാരി മിനാറ്റി എന്ന അജയ് നഗറിന്റെ റോസ്റ്റിങ് വീഡിയോയാണ് യുട്യൂബ് നീക്കം ചെയ്തത്.
നിരവധി റോസ്റ്റിംഗ് വീഡിയോകള്‍ പങ്കുവെക്കുന്ന കാരിമിനാറ്റിക്ക് യൂട്യൂബില്‍ വന്‍ സബ്സ്ക്രബേഴ്സാണുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച YouTube Vs TikTok: The End എന്ന റോസ്റ്റിംഗ് വീഡിയോയാണ് ഇപ്പോള്‍ യൂട്യൂബ് നീക്കം ചെയ്തത്. ഇതാണ് 16 മില്യണിലധികം ഫോളോവേഴ്സുള്ള കാരി മിനാറ്റി ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ടിക് ടോക്ക് സെലിബ്രിറ്റിയായിരുന്ന അമീര്‍ സിദ്ദിഖിയെ റോസ്റ്റ് ചെയ്ത് കൊണ്ടുള്ള വീഡിയോയാണ് ഇത്. 7 മില്യണിലധികം പേരാണ് വീഡിയോ കണ്ടത്. എന്നാല്‍ യുട്യൂബ് പോളിസിക്ക് എതിരാണ് എന്ന് കാണിച്ച് വീഡിയോ യൂട്യൂബ് നീക്കം ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരുകയാണ് ട്വിറ്ററില്‍.
#JusticeForCarry #BanTikTokIndia തുടങ്ങിയ ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്. നിരവധി പേരാണ് കാരി മിനാറ്റിയെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
ടിക്ടോക്ക് വീഡിയോകളെ റോസ്റ്റ് ചെയ്ത് കൊണ്ട് മലയായ യുട്യൂബര്‍ അര്ജ്ജുന് റോസ്റ്റഡ് വീഡിയോകള്‍ യൂട്യൂബില്‍ തരംഗമാവുന്നതിനിടെയാണ് അജയ് നഗറിന്റെ റോസ്റ്റിങ് വീഡിയോ യുട്യൂബ് റിമൂവ് ചെയ്തതിരിക്കുന്നത്. അര്ജ്ജുന് വീഡിയോകള്‍ക്ക് പിന്നാലെയാണ് റോസ്റ്റഡ് പ്രയോഗംതന്നെ മലയാളികള്‍ക്കിടയില്‍ വ്യാപകമായത്. വെറും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഒരു മില്യണിലധികം ഫോളോവേഴ്സിനെയാണ് അര്ജ്ജുന് സ്വന്തമാക്കിയത്.

അതേസമയം, 1.35 മില്ല്യന്‍ സബ്സ്ക്രബേഴ്സ് അര്‍ജ്ജുന്റെ ചാനലിന് യൂട്യൂബ് നിലവില്‍ വെരിഫിക്കേഷന് കൊടുത്തിട്ടില്ലെന്നതും ചര്‍ച്ചയാവുന്നുണ്ട്. അര്‍ജ്ജുന്റെ വീഡിയോകളില്‍ ഇതേവരെ പരസ്യങ്ങളൊന്നും വന്നിട്ടുമില്ല. ഇതില്ലാം യുട്യൂബിന്റെ പോളിസിക്ക് എതിരായ റോസ്റ്റിങ് വീഡിയോ കാരണമാണോ എന്നാണിപ്പോള്‍ ആരാധകരുടെ ആശങ്ക.