കോഴിക്കോട് യുവാവ് വെടിയേറ്റു മരിച്ചു

കോഴിക്കോട്: പുള്ളിപ്പാറ വനത്തിനടുത്തു യുവാവ് വെടിയേറ്റു മരിച്ചു. കോഴിക്കോട് ഇന്ദിരാ നഗറില്‍നിന്നുള്ള റഷീദ് (30) ആണ് മരിച്ചത്. ബൈക്കില്‍ പോകുമ്പോള്‍ അബദ്ധത്തില്‍ തോക്ക് പൊട്ടുകയായിരുന്നെന്നാണു സംശയം.

പുളളിപ്പാറ വനപ്രദേശത്ത് വച്ച് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് സൂചന. മൃതദേഹം കുറ്റിയാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി 11 മണിയോടെ റഷീദും സുഹൃത്തും നാടന്‍ തോക്കുമായി വനത്തില്‍ വേട്ടയ്ക്ക് പോയതായിരുന്നു. റഷീദിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് തന്നെയാണ് സംഭവം പൊലീസില്‍ അറിയിച്ചത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ

SHARE