കോട്ടയത്ത് കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി

കോട്ടയം : പാലമുറിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്. കാണാതായ ജസ്റ്റിന്‍ ജോയ് അമലാപുരം അയ്യമ്പുഴയില്‍ ടാക്‌സി ഡ്രൈവറാണ്. യാത്രക്കാരെ കൊണ്ടുപോയി തിരികെ വരുമ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്.

പാലമുറിയില്‍ പൊലീസിന്റെ നിര്‍ദേശം അവഗണിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ച എന്‍ഡിആര്‍എഫിന്റെ ജീപ്പ് കുടുങ്ങി. മീനച്ചിലാറിന്റെ കൈവഴിയിലെ കുത്തൊഴുക്കാണ് അപകട കാരണം.

SHARE