പൗരത്വ ഭേദഗതി ബില്‍ വിഷയത്തില്‍ വിമര്‍ശനവുമായി യൂത്ത് ലീഗ്.മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് വര്‍ഗീയത വളര്‍ത്താനാണ് പൗരത്വ ബില്ലിലൂടെ കേന്ദ്രം ശ്രമിക്കുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യം ഇന്ത്യയിലെ ഓരോ പൗരനും അവകാശപ്പെട്ടതാണ്. മതത്തിന്റെ പേരില്‍ രണ്ടാം വിഭാഗക്കാരായി കാണുന്നത് ഭരണഘടനയെ മാനിക്കാത്തതിന്റെ നേര് ചിത്രമാണ്.പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി യൂത്ത് ലീഗ് ഡിസംബര്‍ 15,16 തിയ്യതികളില്‍ ഡേ നെറ്റ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ മുസ്ലിങ്ങളെ ഭയപ്പെടുത്തി രാജ്യത്തില്‍ നിന്ന് പുറത്താക്കാണാണ് അമിത് ഷാ ശ്രമിക്കുന്നത്. എന്നാല്‍ അമിത് ഷായുടെ ഭയപ്പെടുത്തലില്‍ പേടിക്കുന്നവരല്ല ഞങ്ങളെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.ലോക്സഭയില്‍ അംഗബലത്തില്‍ കൂടുതല്‍ ബി.ജെ.പിയാണെന്ന് കരുതി അവരുടെ തീരുമാനങ്ങള്‍ക്കെതിരെ പ്രതികരിക്കില്ലെന്ന് കരുതരുത്. പ്രതിപക്ഷം തീര്‍ച്ചയായും അതിനെ എതിര്‍ക്കും. കഴിഞ്ഞ ദിവസം ലോക്സഭയില്‍ നടന്ന പ്രതിഷേധങ്ങള്‍ അതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ മുസ്ലിങ്ങളെ ഭയപ്പെടുത്തി രാജ്യത്തില്‍ നിന്ന് പുറത്താക്കാണാണ് അമിത് ഷാ ശ്രമിക്കുന്നത്. എന്നാല്‍ അമിത് ഷായുടെ ഭയപ്പെടുത്തലില്‍ പേടിക്കുന്നവരല്ല ഞങ്ങളെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.ലോക്സഭയില്‍ അംഗബലത്തില്‍ ബി.ജെ.പി യാണെന്ന് കരുതി അവരുടെ തീരുമാനങ്ങള്‍ക്കെതിരെ പ്രതികരിക്കില്ലെന്ന് കരുതരുത്. പ്രതിപക്ഷം തീര്‍ച്ചയായും അതിനെ എതിര്‍ക്കും. കഴിഞ്ഞ ദിവസം ലോക്സഭയില്‍ നടന്ന പ്രതിഷേധങ്ങള്‍ അതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.