തിരുവനന്തപുരം: കോവിഡിന്റെ മറവില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച ആര്.എസ്.എസ് സഹയാത്രികനായ എന്‍. ഗോപാലകൃഷ്ണനെതിരെ മുസ്ലിം യൂത്ത്ലീഗ് ഡി.ജി.പിക്ക് പരാതി നല്കി. കൊറോണയെക്കാള്‍ മാരകമായ വര്‍ഗീയ വൈറസാണ് സംഘപരിവാര്‍ നേതാക്കള്‍ പരത്താന്‍ ശ്രമിക്കുന്നതെന്നും ഇത്തരക്കാരെ അടിയന്തരമായി ജയിലുകളില്‍ ക്വാറന്റൈന് ചെയ്യണമെന്നും യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു.
മുസ്ലിങ്ങളാണ് രാജ്യത്ത് കോവിഡ് പരത്താന്‍ ശ്രമിക്കുന്നതെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പ്രചരണം. ഡല്‍ഹിയിലെ തബ്ലീഗ് സമ്മേളനം കോവിഡ് പരത്താനായി മുസ്ലിങ്ങള്‍ ആസൂത്രണം ചെയ്തതാണെന്നും പള്ളികളിലൂടെ കൂടുതല്‍ ആളുകളിലേക്ക് കോവിഡ് പരത്താന്‍ ആഹ്വാനം ചെയ്തെന്നും ഗോപാലകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. മെയ് മൂന്നാം തിയ്യതിയായിരുന്നു ഗോപാലകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.