ആദിത്യനാഥ് ലക്ഷ്യം വെക്കുന്നത് ടാര്‍ജറ്റ് കൊലപാതകങ്ങള്‍; റിപ്പോര്‍ട്ട് പുറത്ത് വിടാനൊരുങ്ങി യൂത്ത് ലീഗ്

പ്രതിഷേധം നടത്തുന്നവരെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരെ യൂത്ത് ലീഗ് രംഗത്ത്. യോഗി ടാര്‍ജറ്റ് കൊലകാളാണ് നടത്തുന്നതെന്ന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍.

പ്രതിഷേധത്തില്‍ പങ്കെടുത്തവരല്ല കൊല്ലപ്പെട്ടവരില്‍ പലരും. പലര്‍ക്കും നെഞ്ചിലും തലയിലുമാണ് വെടിയേറ്റത്. യു.പിയിലെ സംഭവങ്ങളില്‍ പലതും പുറത്തുവന്നിട്ടില്ല. യൂത്ത് ലീഗ് നടത്തിയ വസ്തുതാന്വേഷണപഠന റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ പുറത്തു വിടുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിനിടെ 27 പേര്‍ ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക വിവരം.ഇന്റര്‍നെറ്റ് റദ്ദാക്കിയത് കാരണം നിരവധി കൊലപാതകങ്ങളായിരുന്നു പുറംലോകം അറിയാതിരുന്നത്.

SHARE