പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് സ്‌നേഹഹസ്തവുമായി യൂത്ത് കോണ്‍ഗ്രസ്; ആദ്യം 100 പേര്‍ക്ക് ടിക്കറ്റുകള്‍

പ്രവാസികള്‍ക്ക് സ്‌നേഹഹസ്തവുമായി യൂത്ത് കോണ്‍ഗ്രസ്. കോവിഡ് മൂലം ജോലി നഷ്ടമായി മടങ്ങുന്നവരുടെയും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരെയും സഹായിക്കാന്‍ മുന്‍കയ്യെടുത്തിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കെയര്‍ പദ്ധതിയിലൂടെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന 100 പേര്‍ക്ക് ആദ്യ ഘട്ടത്തില്‍ ജിസിസി യൂത്ത് കെയര്‍ വിമാന ടിക്കറ്റ് നല്‍കും. ഷാഫി പറമ്പിലാണ് ഈ വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. പോസ്റ്റിട്ട് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പ്രവാസികളുടെ സാമ്പത്തിക പ്രശ്‌നപരിഹാരത്തിന് കോണ്‍ഗ്രസ് എടുത്ത മുന്‍കൈ നിരവധിപേരാണ് പ്രശംസിക്കുന്നത്.

അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യ വിമാനം നാളെ രാത്രി 9.40 ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. എന്നാല്‍ മടങ്ങിയെത്തുന്നവരുടെ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് ഇപ്പോഴും ആശയക്കുഴപ്പം മാറിയിട്ടില്ല്.
പ്രവാസികള്‍ സ്വന്തം നിലയില്‍ പരിശോധന നടത്തി കോവിഡ് പരിശോധനാസര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നാണ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നത്. എന്നാല്‍ നിര്‍ബന്ധമാണെന്ന് വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല ഈ വിമാനം പുറപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ കോവിഡ് പരിശോധന നടത്താനാകുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍.

SHARE