പീഡന കേസില്‍ ജയിലായ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും പീഡനശ്രമം

പനമരം: പീഡന കുറ്റത്തിന് തടവിലായ പ്രതി ജാമ്യത്തിലിറങ്ങി സമാന കേസില്‍ വീണ്ടും പൊലീസ് പിടിയില്‍ പനമരം പൊലീസ് അറസ്റ്റ് ചെയ്തു. മീനങ്ങാടി സ്വദേശി മുതിരോട്ട്കുന്ന് പുറക്കാടി സുബൈര്‍ എന്ന സുബിറിനെയാ(30)ണ് അറസ്റ്റ് ചെയ്തത്.
പോക്‌സോ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. 10 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ 55 ദിവസം ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി ജാമ്യവ്യവസ്ഥ പ്രാകാരം മീനങ്ങാടി സ്റ്റേഷനില്‍ ഒപ്പിട്ട് തിരിച്ച് മാനന്തവാടി ജോലി ചെയ്യുന്ന സ്ഥലത്തേക്ക് മടങ്ങവെ പനമരത്ത് എത്തിയപ്പോള്‍ സ്‌കൂള്‍ വിട്ട് പോകുന്ന വിദ്യാര്‍ത്ഥികളോട് മാനന്തവാടിയിലേക്കുള്ള വഴി ചോദിച്ചുവത്രേ വിജനമായ സ്ഥലമായതിനാല്‍ പ്രതി കുട്ടികളെ കടന്ന് പിടിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനികള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ എത്തുമ്പോഴേക്കും പ്രതി മോട്ടോര്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. മൂന്നാഴ്ച മുമ്പാണ് സംഭവം നടന്നത്.

കുട്ടികളുടെ രക്ഷിതാക്കള്‍ പനമരം പൊലീസില്‍ പരാതി നല്‍കി പ്രതിയെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് പറഞ്ഞു. പനമരം പൊലീസിന്റെ നിരന്തരമായ അന്വേഷണവും പനമരം ഡിപ്പോ പരിസരത്തെ പെട്രോള്‍ പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതി മാനന്തവാടി ഒരു പച്ചക്കറി മാര്‍ക്കറ്റിലെ ജീവനക്കാരനെന്ന് ബോധ്യമായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ് ഐ രാംകുമാര്‍, എ എസ് ഐ റോയിച്ചന്‍ സി.പി.ഒ.വിബിന്‍, സി.പി.ഒ ബിനോയി, മെര്‍വിന്‍ എന്നിവരുടെ നേതൃത്യത്തിലാണ് പ്രതിയെ പിടികൂടിയത്.
സ്റ്റേഷനില്‍ കൊണ്ട് വന്ന പ്രതിയെ വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞു.
ഇന്നലെ വൈകുന്നേരം കോടതിയിലേത്തിച്ച പ്രതിയെ റിമാന്റ് ചെയ്തു.

SHARE