മുംബൈ: സ്വര്‍ണവായ്പയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് ലഘൂകരിച്ചു. അതുപ്രകാരം സ്വര്‍ണത്തിന്റെ മൂല്യത്തില്‍ 90ശതമാനംവരെ ഇനി വായ്പ ലഭിക്കും. 2021 മാര്‍ച്ച് 31വരെയാണ് ഈ ഇളവ് അനുവദിച്ചിട്ടുള്ളത്.
നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണം പണയംവെയ്ക്കുമ്പോള്‍ മൂല്യത്തിന്റെ 75ശതമാനമാണ് അനുവദിച്ചിരുന്നത്. കോവിഡ് പ്രതിസന്ധി ലഘൂകരിക്കുന്നതിന് സംരംഭകര്‍, ചെറുകിട ബിസിനസുകാര്‍, വ്യക്തികള്‍ എന്നിവര്‍ക്കുള്ള അനുവദനീയമായ വായ്പാമൂല്യത്തില്‍ വര്‍ധനവരുത്തുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്താക്കി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണ പണയവായ്പകള്‍ക്ക് പ്രിയമേറിയിരുന്നു. സൂരക്ഷിതമായതിനാല്‍ ബാങ്കുകളും പരമാവധി വായ്പ അനുവദിക്കുന്നതിന് മുന്നോട്ടുവന്നിരുന്നു. സ്വര്‍ണവായ്പ സ്ഥാപനങ്ങള്‍ക്കുപുറമെ, പൊതുമേഖലസ്വകാര്യ ബാങ്കുകളും ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിരുന്നു.