ലോക്ക് ഡൗണില്‍ വാഹനം തടഞ്ഞതിന് പൊലീസുകാര്‍ക്കെതിരെ യുവാക്കളുടെ മര്‍ദ്ദനം

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ യുവാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞ പോലീസുകാര്‍ക്ക് മര്‍ദ്ദനം. പെരുമ്പാവൂരിലാണ് സംഭവം. ഇവരുടെ വാഹനം തടഞ്ഞ് പോലീസ് വിവരങ്ങള്‍ തിരക്കി. പിന്നാലെ യുവാക്കള്‍ പോലീസിന് നേരെ തിരിഞ്ഞു.

തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് പോലീസുകാരെ അസഭ്യം പറഞ്ഞ് യുവാക്കള്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ രണ്ടുപേരെ തടിയിട്ടപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. പൊാലീസുകാര്‍ക്ക് പരിക്കുകള്‍ ഒന്നുമില്ലെന്നാണ് പ്രാഥമിക വിവരം

SHARE