പ്ലാസ്റ്റിക്ക് കവര്‍ നല്‍കാത്തതില്‍ ബേക്കറി ജീവനക്കാരനെ യുവാവ് ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

crime scene tape focus on word 'crime' in cenematic dark tone with copy space

പ്ലാസ്റ്റിക് കവര്‍ നല്‍കാത്തതില്‍ ബേക്കറി ജീവനക്കാരനെ ഉപഭോക്താവ് തലയ്ക്കടിച്ച് കൊന്നു. ഡല്‍ഹിയിലെ ദയാല്‍പൂരിലാണ് സംഭവം. ഖലീല്‍ അഹമ്മദിനെ (45) യാണ് പ്ലാസ്റ്റിക് കവര്‍ നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് കൊലപ്പെടുത്തിയത്.ഫൈസാന്‍ ഖാന്‍ എന്ന യുവാവാണ് കൊലപാതകം നടത്തിയത്.

സാധനങ്ങള്‍ വാങ്ങിയതിനു ശേഷം ഫൈസാന്‍ പ്ലാസ്റ്റിക് കവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്ലാസ്റ്റിക് നിരോധിച്ചതിനാല്‍ പ്ലാസ്റ്റിക് കവറില്‍ സാധനങ്ങള്‍ നല്‍കാനാകില്ലെന്ന് ഖലീല്‍ പറഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കത്തിനിടെ ഫൈസാന്‍ ഇഷ്ടിക കൊണ്ട് ഖലീലിന്റെ തലയ്ക്കടിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഖലീലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

SHARE