കൊച്ചിയില്‍ യുവ ഡോക്ടര്‍ മരിച്ചനിലയില്‍

A palm

കൊച്ചി: കൊച്ചിയില്‍ യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. ഹോട്ടല്‍ മുറിയിലാണ് സ്വകാര്യ ആസ്പത്രിയിലെ ഡോക്ടറായ പ്രിയാങ്കിനെ(32) മരിച്ച നിലയില്‍ കണ്ടത്. യൂറോളജി വിഭാഗം ഡോക്ടറായ പ്രിയാങ്ക് ഡെറാഡൂണ്‍ സ്വദേശിയാണ്.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. സെന്‍ട്രല്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബവഴക്കിനെ തുടര്‍ന്നാണ് മരണമെന്നാണ് പൊലീസ് കരുതുന്നത്. കയ്യില്‍ വിഷം കുത്തിവെച്ച പാടുകളുണ്ടെന്നും പൊലീസ് പറയുന്നു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ താമസിച്ചുവന്നിരുന്ന ഡോക്ടര്‍ ഡെറാഡൂണ്‍ പട്ടേല്‍ നഗര്‍ സ്വദേശിയാണ്.

SHARE