യുവതിയെ വീട്ടില്‍ക്കയറി കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു

തിരുവനന്തപുരം: യുവതിയെ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു. കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനു ആണ് മരിച്ചത്. ഇയാളുടെ ആക്രമണത്തില്‍ കാരക്കോണം സ്വദേശി അഷിത (22) നേരത്തെ മരിച്ചിരുന്നു.

ഇന്ന് രാവിലെയാണ് സംഭവം. അഷിതയുടെ വീട്ടിലെത്തിയ അനു അകത്ത് കയറി കതകടച്ച ശേഷം യുവതിയുടെ കഴുത്തറുക്കുകയായിരുന്നു. ഇതിനു ശേഷമാണ് സ്വയം കഴുത്തു മുറിച്ചത്. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ രക്തത്തില്‍ കുളിച്ചു കിടന്ന ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അഷിതയുടെ മരണം സംഭവിച്ചിരുന്നു. അതീവഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച അനു അല്‍പസമയം മുന്‍പാണ് മരിച്ചത്.

അനുവും അഷിതയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നത്. ഇത്തരമൊരു കൃത്യത്തിലേക്ക് അനുവിനെ നയിച്ചതെന്താണെന്നത് സംബന്ധിച്ച് അറിവായിട്ടില്ല.

SHARE