യുവ തിരക്കഥാകൃത്ത് കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ചു

മുംബൈ: ബോളിവുഡിലെ യുവ തിരക്കഥാകൃത്ത് കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ചു. രവിശങ്കര്‍ അലോക്(32)ആണ് മരിച്ചത്. അന്ധേരിയിലെ സെവന്‍ ബംഗ്ലാവ് ഏരിയയിലാണ് രവിശങ്കര്‍ താമസിച്ചിരുന്നത്.

പുലര്‍ച്ചെ രണ്ടു മണിയോടെയാണ് താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും രവിശങ്കര്‍ താഴേക്ക് ചാടിയത്. നാനാപടേക്കര്‍ നായകനായെത്തിയ ‘അബ് തക് ചപാന്‍’ എന്ന സിനിമയുടെ സഹ തിരക്കഥാകൃത്തായിരുന്നു അലോക്.

അലോക് വിഷാദരോഗത്തിനുള്ള ചികിത്സയിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പൊലീസിനിനെ അറിയിച്ചു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി.

SHARE