തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കൊഞ്ചിറവിള സ്വദേശി അനന്ദുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്.

തളിയില്‍ അരിശുമൂട് നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന അനന്ദുവിനെ രണ്ടുപേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്. നേരത്തെ, ക്ഷേത്ര ഉത്സവത്തിനിടെ അനന്ദുവും മറ്റൊരു സംഘവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നഗരത്തിലെ വിവിധയിടങ്ങളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് വരികയാണ് പൊലീസ്.

SHARE