യുവാവിനെ തലക്കടിച്ച് കൊന്നു

ന്യൂഡല്‍ഹി: യുവാവിനെ ആറുപേര്‍ ചേര്‍ന്ന് തലക്കടിച്ച് കൊന്നു. ഗൗരവ്(24) ആണ് അടിപിടിക്കിടെ കൊല്ലപ്പെട്ടത്. നോര്‍ത്ത് ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയിലാണ് സംഭവം.

കൊല്ലപ്പെട്ട ഗൗരവ് കൊലപാതകക്കേസില്‍ പ്രതിയായിരുന്നുവെന്ന് വെസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ ഭിഷാം സിംഗ് വ്യക്തമാക്കി. ഞായറാഴ്ച ഗൗരവും സുഹൃത്ത് സതീഷും പ്രദേശത്തെ റോക്കി, രവി എന്നിവരുമായി അടിപിടിയുണ്ടായി. സംഭവത്തില്‍ റോക്കിയെയും രവിയെയും ഇവര്‍ കത്തികൊണ്ട് കുത്തി. പരിക്കേറ്റ ഇരുവരും സുഹൃത്തുക്കളായ മറ്റ് നാലുപേരുമായി എത്തി ഗൗരവിനെയും സതീഷിനെയും ആക്രമിക്കുകയായിരുന്നു. സതീഷ് ഓടിരക്ഷപ്പെട്ടെങ്കിലും ഗൗരവ് സംഘത്തിന്റെ പിടിയിലായി. ഇഷ്ടികകൊണ്ട് തലക്കടിച്ചാണ് ഗൗരവിനെ കൊലപ്പെടുത്തിയത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

SHARE