വിദേശത്ത് നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു; ചികിത്സ വൈകിച്ചെന്ന് ആരോപണം

കോട്ടയം; വിദേശത്തുനിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കോട്ടയം കുറുമുള്ളൂര്‍ സ്വദേശി മഞ്ജുനാഥ് (39) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം. അവശനിലയിലായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

ഇതിനിടെ മെഡിക്കല്‍ കോളജ് അധികൃതര്‍ക്കെതിരെ ബന്ധുക്കള്‍ രംഗത്തെത്തി. ചികിത്സ വൈകിച്ചതിനാലാണ് മരണം സംഭവിച്ചത് എന്നായിരുന്നു ആരോപണം. എന്നാല്‍ രണ്ടു രോഗികള്‍ ഒരേ സമയം എത്തിയപ്പോള്‍ സ്വാഭാവിക കാലതാമസം മാത്രമാണ് ഉണ്ടായതെന്നാണ് മെഡിക്കല്‍ കോളജ് വിശദീകരണം.

SHARE