യുവനടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്‍ക്കത്ത: ബംഗാളി യുവനടി സുബര്‍ണ ജഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബര്‍ദ്വാനിലെ സ്വവസതിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 23 വയസ്സായിരുന്നു. വീട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

ബര്‍ദ്വാന്‍ സ്വദേശിയായ നടി പഠനത്തിനായി കൊല്‍ക്കത്തയിലായിരുന്നു. ഏറെ നാളുകളായി സിനിമയില്‍ നല്ലൊരു റോള്‍ ലഭിക്കാനുള്ള കാത്തിരിപ്പിലായിരുന്നു. പഠനത്തിനിടയിലും അനേകം ഓഡിഷനുകളില്‍ പങ്കെടുത്തുകൊണ്ടിരുന്നെങ്കിലും അവസരമൊന്നും ലഭിച്ചിരുന്നില്ല. ഇവര്‍ വിഷാദരോഗിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെറിയ റോളുകളില്‍ ചില ടിവി സീരിയലുകളില്‍ അവസരം ലഭിച്ചു. ‘മയൂര്‍പംഘി’ എന്ന സീരിയലില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ നല്ല അവസരങ്ങള്‍ ഒന്നും തന്നെ കൈവന്നില്ല. കുറച്ചു നാളുകളായി വിഷമത്തിലായിരുന്ന നടി വീട്ടിലേക്ക് മടങ്ങിയിരുന്നുവെന്നും പറയുന്നു.

SHARE