ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനു മൂന്നു ദിവസം ബാക്കി നില്‍ക്കെ ബി.ജെ.പിയോട് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വെല്ലുവിളിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. ബുധനാഴ്ച ഒരു മണിക്കുള്ളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് ബിജെപിക്ക് കേജ്രിവാളിന്റെ വെല്ലുവിളി.
പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാരെന്നു വ്യക്തമാക്കാതെ അമിത് ഷാ ഡല്‍ഹിയിലെ ജനങ്ങളില്‍നിന്ന് ‘ബ്ലാങ്ക് ചെക്ക്’ ആവശ്യപ്പെടുകയാണെന്ന് കേജ്രിവാള് പറഞ്ഞു. ‘നിങ്ങള്‍ ബിജെപിയെ വിജയിപ്പിക്കു, മുഖ്യമന്ത്രിയെ താന്‍ തീരുമാനിക്കാമെന്നാണ് അമിത് ഷാ പറയുന്നതെന്നും കെജ്രിവാള് പറഞ്ഞു