പ്രവാസികള്‍ക്കെതിരായ അവഗണന യൂത്ത്‌ലീഗ് കലക്ടറേറ്റ് ഉപരോധിച്ചു നേതാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: പ്രവാസികളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ കലക്ടറേറ്റിനു മുന്നില്‍ മുസ്‌ലിം യൂത്ത്‌ലീഗ് നടത്തിയ ‘നിയമലംഘന സമര’ത്തില്‍ നേതാക്കളെ അറസ്റ്റ് ചെയ്തു.

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിന് നേതൃത്വം നല്‍കിയ യൂത്ത്‌ലീഗ് നേതാക്കളായ പി.കെ ഫിറോസ്, നജീബ് കാന്തപുരം, ആശിഖ് ചെലവൂര്‍ ഉള്‍പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.

ദുരിതത്തിലകപ്പെട്ട പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കുക, മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ ‘നിയമലംഘന സമരം’ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് കലക്ടറേറ്റിനു മുന്നില്‍ സമരം നടത്തിയത്.