യോഗി എതിരാളികളെ അപകീര്‍ത്തിപ്പെടുത്തുന്നു: അഖിലേഷ്

ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാഷ്ട്രീയ എതിരാളികളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കള്ളം പറയലും വഞ്ചനയുമാണ് നടത്തുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പി സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ അപകീര്‍ത്തിപ്പെടുത്തുകയും ഉപദ്രവിക്കുകയുമാണ് ചെയ്യുന്നത്. സംസ്ഥാനത്ത് ദളിതര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടും നടപടിയില്ല. കള്ളങ്ങള്‍ പറഞ്ഞ് യോഗി ജനങ്ങളെ വഞ്ചിക്കുകയാണ്-അഖിലേഷ് പറഞ്ഞു. വെള്ളിയാഴ്ച ഗാസിയാബാദില്‍ മുഖ്യമന്ത്രി ആദിത്യനാഥ് ഉദ്ഘാടനം ചെയ്ത എലവേറ്റഡ് റോഡ് തന്റെ സര്‍ക്കാരിന്റെ കാലത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടാണെന്നും ലക്നോ-ആഗ്ര എക്സ്പ്രസ് ഹൈവേയുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

SHARE