ലളിതമായി ചടങ്ങിലൂടെ വിവാഹം നടത്തി ഏപ്രില്‍ 9 ന് എല്ലാവരെയും ക്ഷണിച്ച് റിസപ്ഷന് നടത്താനിരുന്നതാണ് തമിഴ്നടന്‍ യോഗി ബാബു. എന്നാല്‍ ഇപ്പോള്‍ എല്ലാം മാറ്റിവെച്ച് സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. തമിഴ് സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് 1250 ചാക്ക് അരിയാണ് യോഗി ബാബു വിതരണം ചെയ്തത്.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നത് സിനിമാ മേഖലയിലെ ദിവസവേതനക്കാരാണ്. തമിഴ് സിനിമാമേഖലയിലെ ലോക്ക് ഡൗണ്‍ പ്രതിസന്ധികള്‍ മറികടക്കാന്‍ രജനീകാന്ത്, അജിത്ത്, സൂര്യ, കാര്‍ത്തി, തുടങ്ങിയവര്‍ മുമ്പ് തന്നെ രംഗത്തെത്തിയിരുന്നു.