ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്ത ഉത്തര്‍പ്രദേശ് മന്ത്രി; വിശദീകരണം തേടി യോഗി

ലക്നൗ: ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്ത ഉത്തര്‍പ്രദേശ് മന്ത്രി സ്വാതി സിങിന്റെ നടപടി വിവാദമായതോടെ വിശദീകരണം തേടി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗി മന്ത്രിസഭയിലെ കുടുംബക്ഷേമ മന്ത്രി സ്വാതി സിങ് ലഖ്‌നൗവിലെ ഒരു ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്തതാണ് വിവാദമായത്. ഉദ്്ഘാടന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മറുപടിയില്ലാതെത്തിരിക്കെയാണ് മുഖ്യമന്ത്രിയുടെ നടപടി.

രണ്ട് മുതിര്‍ന്ന ഐപിഎസ് ഓഫിസര്‍മാര്‍ക്കൊപ്പം ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്യുന്ന മന്ത്രി സ്വാതി സിങിന്റെ ചിത്രമാണ് മാധ്യമങ്ങളില്‍ പ്രചരിച്ചത്. മന്ത്രി ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്യുന്ന ചിത്രം പ്രചരിച്ചതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഭരിക്കുന്ന പാര്‍ട്ടി ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയുമാണ് ചെയ്യുന്നത്. ബി.ജെ.പി നയത്തിലെ വൈരുദ്ധ്യങ്ങളാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
ഇതോടെ സംഭവത്തില്‍ വ്യക്തത ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ആദിത്യനാഥ് മന്ത്രിയോട് വിശദീകരണം തേടിയത്.

SHARE