രാമക്ഷേത്രം എന്റെ ലക്ഷ്യം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശ്: അയോധ്യ ഭൂമിയില്‍ രാമക്ഷേത്രം പണിതുയര്‍ത്തലാണ് തന്റെ സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭരണത്തിലേറിയ ഉടന്‍ അറവുശാലകള്‍ അടച്ചുപൂട്ടി ജനങ്ങളുടെ ശക്തമായ പ്രതികരണങ്ങള്‍ ഉയരുന്നതിനിടെയാണ് പുതിയ വിവാദ പ്രസ്താവനയുമായി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരിക്കുന്നത്.

ന്യൂനപക്ഷ വിഭാഗങ്ങളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന രീതിയിലുള്ള നടപടികളാണ് ഭരണത്തിലേറിയത് മുതല്‍ യോഗി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. വലിയ വിവാദങ്ങള്‍ക്ക വഴി വെക്കാവുന്ന പ്രസ്താവനക്കെതിരായ പ്രതികരണങ്ങള്‍ എന്താവുമെന്ന കണ്ടറിയുക തന്നെ വേണം.

SHARE