ബി.ജെ.പിക്ക് വേണ്ടി ഇനി പ്രചാരണത്തിനില്ല; മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബാബാ രാംദേവ്

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗ ഗുരു ബാബാ രാംദേവ്. ഇന്ധനവില കുറക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തനിക്ക് അവസരം നല്‍കുകയാണെങ്കില്‍ ഇപ്പോഴുള്ളതിന്റെ പകുതി വിലക്ക് പെട്രോളും ഡീസലും വിറ്റുകാണിച്ചുതരാമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് ജനങ്ങളുടെ അവകാശമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാംദേവ് ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നു. ഒരു വര്‍ഷത്തിന് ശേഷം കാബിനറ്റ് റാങ്കോടെ രാംദേവിനെ ഹരിയാനയുടെ ബ്രാന്‍ഡ് അംബാസഡറാക്കി. വാഹനങ്ങള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവയും അനുവദിച്ചിരുന്നു.

SHARE