ഇന്ത്യയിലെ ഏറ്റവും അപകടകാരികളായ തുക്‌ഡെ തുക്‌ഡെ സംഘത്തില്‍ രണ്ട് പേര്‍ മാത്രമേ ഉള്‍പ്പെടുന്നുള്ളൂ;മോദിക്കും അമിത് ഷാക്കുമെതിരെ യശ്വന്ത് സിന്‍ഹ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ബി.ജെ.പി നേതാവും ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ.ഇന്ത്യയിലെ ഏറ്റവും അപകടകാരികളായ തുക്‌ഡെ തുക്‌ഡെ സംഘത്തില്‍ രണ്ട് പേര്‍ മാത്രമേ ഉള്‍പ്പെടുന്നുള്ളൂവെന്നും അത് ദുര്യോധനനും ദുശ്ശാസനനുമാണെന്നും ബി.ജെ.പിയില്‍ നിന്നുള്ള ഇരുവരേയും സൂക്ഷിക്കണമെന്നുമായിരുന്നു സിന്‍ഹ ട്വിറ്ററില്‍ കുറിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം നടത്തുന്നത് തുക്‌ഡെ തുക്‌ഡെ ഗ്യാങ്ങുകളാണെന്ന അമിത് ഷായുടേയും മോദിയുടെ പ്രസ്താവനക്കെതിരെയായിരുന്നു സിന്‍ഹ രംഗത്തെത്തിയത്.കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ‘തുക്‌ഡെതുക്‌ഡെ’ സംഘത്തെ ശിക്ഷിക്കേണ്ട സമയമാണിതെന്നും നഗരത്തിലെ അക്രമത്തിന് അവര്‍ ഉത്തരവാദികളാണെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്.പ്രതിപക്ഷ പാര്‍ട്ടികളെയും അവരെ പിന്തുണയ്ക്കുന്നവരെയും ആക്രമിക്കാന്‍ ബി.ജെ.പി സംഘപരിവാര്‍ പാര്‍ട്ടികള്‍ ഉപയോഗിക്കുന്ന പദവമാണ് ‘തുക്‌ഡെ തുക്‌ഡെ’.

SHARE