യെദിയൂരപ്പയുടെ മകള്‍ക്കും കോവിഡ്; ആശുപത്രിയിലേക്ക് മാറ്റി

ബാംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മകളും കോവിഡ് ബാധിതയാണെന്ന വാര്‍ത്ത പുറത്ത് വരുന്നത്. മകളെ ബാംഗളൂരു മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി.

കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യെദ്യൂരപ്പയെ നേരത്തെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

രാജ്യത്ത് കോവിഡ് ബാധിതനാകുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയാണ് യെദ്യൂരപ്പ. ബിജെപി യുപി അധ്യക്ഷനും ആഭ്യന്തരമന്ത്രി അമിത്ഷാക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

SHARE