ഹൈദരാബാദില്‍ ബലാത്സംഗ പ്രതികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ കടുത്ത വിമര്‍ശനമാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിചാരണയില്ലാതെ കൊല്ലുന്നത് പ്രശ്നങ്ങളുടെ പരിഹാരമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ പൗരന്റെയും ജീവിതവും അന്തസ്സും എങ്ങനെയെല്ലാം സുരക്ഷിതമാക്കുന്നു എന്നതാണ് പരിഷ്കൃത സമൂഹത്തെ അടയാളപ്പെടുത്തുന്നത്
പകരംവീട്ടലിനെയല്ല നീതിയെന്ന് പറയുന്നത്. 2012ല്‍ ഡല്‍ഹി കൂട്ടബലാത്സംഗത്തിന് ശേഷം എന്തുകൊണ്ടാണ് സ്ത്രീസുരക്ഷക്കായി കര്‍ശന നിയമം കൊണ്ടുവന്നിട്ടും അത് ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കാത്തതെന്നും യെച്ചൂരി പറഞ്ഞു.