ഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് തെളിനീരുമായി ഒഴുകിയ യമുനാ നദി വീണ്ടും വിഷപ്പത നിറഞ്ഞ് ഒഴുകുകയാണ്. വിഷപ്പത നിറഞ്ഞ യമുനയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നത്. ലോക്ക്്ഡൗണ്‍ ഇളവുകള്‍ വന്നതോടെ ഡല്‍ഹിയിലെ വിവിധ നഗരങ്ങളിലെ ഫാക്ടറികളില്‍ നിന്നും പുറന്തള്ളുന്ന രാസമാലിന്യങ്ങളും വഹിച്ച് വിഷപ്പതയുമായി വീണ്ടും മലിനമായി ഒഴുകുകയാണ് യമുനാ നദി.
Toxic foam seen flowing in Yamuna river at Okhla Barrage, New Delhi
— The News Sheep (@thenewssheep) July 24, 2020
(📹: ANI) pic.twitter.com/ZUdWkVMi87
പതഞ്ഞ് പൊങ്ങിക്കിടക്കുന്ന വെളുത്ത പതയാണ് എങ്ങും കാണാനാവുക. വെള്ളത്തില്‍ അമോണിയയുടെ അളവ് വന്‍തോതില്‍ വര്‍ധിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഇതിനെതിരെ ഒരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ല. ലോക്ഡൗണ്‍ ദിനങ്ങളില്‍ പ്രകൃതിയില്‍ മനുഷ്യന്റെ ഇടപെടല്‍ കുറഞ്ഞതോടെ വന്‍ മാറ്റങ്ങളാണുണ്ടായത്.
പല ആവശ്യങ്ങള്‍ക്കും നദിയെ ആശ്രയിച്ചിരുന്ന മനുഷ്യന്റെ ഇടപെടല്‍ കുറഞ്ഞതോടെ വര്‍ഷങ്ങള്‍ക്ക് ശേഷം യമുന തെളിനീരുമായി ഒഴുകിത്തുടങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. സ്ഫടികം പോലെ തിളങ്ങുന്ന തെളിനീരുമായി ഒഴുകിയ യമുനയാണ് ഇപ്പോള്‍ മാലിന്യം കലര്‍ന്ന് വിഷപ്പതയും വഹിച്ച് ഒഴുകുന്നത്.