സ്പാനിഷ് താരം ചാവി ഹെര്‍ണാണ്ടസിന് കോവിഡ് സ്ഥിരീകരിച്ചു

ബാഴ്‌സലോണ: മുന്‍ ബാഴ്‌സലോണ ക്യാപ്റ്റന്‍ ചാവി ഹെര്‍ണാണ്ടസിന് കോവിഡ്.അദ്ദേഹം ശനിയാഴ്ച അല്‍ ഗോറുമായുള്ള അല്‍ സാദിന്റെ കളിയുടെ ചുമതല ഏറ്റെടുക്കേണ്ടിയിരുന്നു, എന്നാല്‍ ഇപ്പോള്‍ കോവിഡ് -19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അദ്ദേഹം സ്വയം വിട്ടുനില്‍ക്കും.തനിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ സുഖം പ്രാപിക്കുന്നതുവരെ ഇനി സ്വയം വിട്ടു നില്‍ക്കുമെന്നും ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ടീമായ അല്‍ സാദിന്റെ മാനേജര്‍ ആയ 40കാരന്‍ ഇന്‍സ്റ്റാഗ്രാമില്‍ പറഞ്ഞു.

‘ഔദ്യോഗിക മത്സരത്തിലേക്കുള്ള തിരിച്ചുവരവില്‍ ഇന്ന് എനിക്ക് എന്റെ ടീമിനൊപ്പം പോകാന്‍ കഴിയില്ല.റിസര്‍വ് കോച്ച് ഡേവിഡ് പ്രാറ്റ്‌സ് ടീമിന്റെ തലവനായിരിക്കും.കുറച്ച് ദിവസങ്ങള്‍ക്ക് മുന്നേ ക്യു എസ് എല്‍ പ്രോട്ടോകോള്‍ പ്രകാരം എനിക്ക് കോവിഡ് സ്ഥിരീകരിച്ചു.എന്റെ ഭാഗ്യം കൊണ്ട് പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല.’ഇതായിരുന്നു അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞത്.

SHARE