ഹാപ്പി പാപ്പാ മെസി

 

ബാര്‍സിലോണ:ആഘോഷങ്ങളിലാണ് ലിയോ മെസി… മൂന്ന് ദിവസം മുമ്പാണ് മാഡ്രിഡിലെ സാന്‍ഡിയാഗോ ബെര്‍ണബു സ്‌റ്റേഡിയത്തില്‍ നടന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ പരമ്പരാഗത വൈരികളായ റയല്‍ മാഡ്രിഡിനെ മൂന്ന് ഗോളിന് തരിപ്പണമാക്കിയത്. അടുത്ത ദിവസം കുടുംബത്തോടൊപ്പം ക്രിസ്തുമസ്. പിന്നെ ക്ലബിന്റെ അനുമതിയോടെ ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന അവധിയാഘോഷം. ക്രിസ്തുമസ് നാളില്‍ അദ്ദേഹം ഭാര്യക്കും രണ്ട് മക്കള്‍ക്കുമൊപ്പം ക്രിസ്മസ് പാപ്പയെ കാണാനെത്തി. പാപ്പയാണെങ്കില്‍ ഒന്നാന്തരം മെസി ഫാന്‍. പാപ്പയുടെ അരികിലെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ മുറിയില്‍ ബാര്‍സിലോണയുടെ മെസി ജഴ്‌സി തൂങ്ങികിടക്കുന്നത് കണ്ടത്. പാപ്പക്കൊപ്പം ചിത്രങ്ങളെടുത്ത് എല്ലാവര്‍ക്കും സന്തോഷത്തിന്റെ ക്രിസ്മസ് ആശംസയുമായി മെസി ചിത്രം ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്തു. ഭാര്യ അന്റോനില റൊക്കുസോ ക്രിസ്മസ് നാളില്‍ കുടുംബത്തോടും ആരാധകരോടും ഒരു സന്തോഷ വര്‍ത്തമാനവും പങ്കിട്ടു-ഞങ്ങള്‍ മൂന്നാമത്തെ കുട്ടിയെ ഒക്ടോബറോടെ പ്രതീക്ഷിക്കുന്നു…. ഇന്‍സ്റ്റഗ്രമില്‍ മെസി പോസറ്റ് ചെയ്ത ചിത്രം ഒരു മണിക്കൂര്‍ കൊണ്ട് ഒരു ദശലക്ഷത്തോളം പേരാണ് കണ്ടത്. മെസിയുടെ കരുത്തിലാണ് എല്‍ ക്ലാസിക്കോയില്‍ ബാര്‍സിലോണ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. നിര്‍ണായകമായ മല്‍സരത്തില്‍ മൂന്ന് ഗോള്‍ പരാജയം റയലിന്റെ മുഴുവന്‍ സാധ്യതകളെയുമാണ് തകര്‍ത്തത്.

SHARE