സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; മലയാളി പൈലറ്റിനെക്കുറിച്ച് വിവരമില്ല

ഗുവാഹത്തി: കാണാതായ വ്യോമസേനാ വിമാനമായ സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ മലയാളി പൈലറ്റിനെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. അരുണാചലിലെ ചൈനീസ് അതിര്‍ത്തിയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. രണ്ടു പൈലറ്റുമാരാണ് വിമാനത്തിലുണ്ടായത്.

കരസേനയും വ്യോമസേനയും അസം, അരുണാചല്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ വനമേഖലകളില്‍ നടത്തിയ തിരച്ചിലൊടുവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച രാവിലെയാണ് പരിശീലനപ്പറക്കലിനിടെ വിമാനം കാണാതാവുന്നത്. അസമിലെ വിമാനത്താവളത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. എന്നാല്‍ വിമാനത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമേ കിട്ടിയിട്ടുള്ളൂ. പൂര്‍ണ്ണമായ അവശിഷ്ടം കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.

കോഴിക്കോട് സ്വദേശിയാണ് കാണാതായ അച്ചുദേവ്(25). നാലു വര്‍ഷം മുമ്പാണ് അച്ചുദേവ് ഇന്ത്യന്‍ വ്യോമസേനാ വിമാനത്തിന്റെ വൈമാനികനായത്.

SHARE