മൂക്കു നോക്കി മനസിലാക്കാം നിങ്ങളുടെ സ്വഭാവം

നമ്മുടെ സ്വഭാവ രൂപീകരണത്തില്‍ മൂക്കിന് വല്ല പങ്കുമുണ്ടോ? ഉണ്ടെന്നാണ് പറയുന്നത്. മൂക്കിന്റെ വലിപ്പത്തിന്റെ വ്യത്യാസങ്ങള്‍ നമ്മുടെ സ്വഭാവത്തെയും സ്വാധീനിക്കുന്നുണ്ടത്രേ. മൂക്കിന്റെ ആകൃതി നോക്കി ഒരാളുടെ വ്യക്തിത്വത്തെയും സ്വഭാവത്തെയും എല്ലാം അറിയാന്‍ പറ്റും.

വളഞ്ഞ മൂക്കുളള ആളുകള്‍ ആജ്ഞാശക്തിയും നിശ്ചദാര്‍ഢ്യവും ആത്മാഭിമാനവും ഉള്ളവരാണ്.മൂക്കിന്റെ അഗ്രഭാഗം താഴേക്കു കുനിഞ്ഞ രീതിയിലാണ് ഇരിക്കുന്നതെങ്കില്‍ അഭിമാനികളും ധൈര്യശാലികളുമായിരിക്കും. ഇവര്‍ രസികരല്ലെങ്കിലും എല്ലാ കാര്യങ്ങളിലും സരസത്വം കാണാന്‍ ശ്രമിക്കുന്നവരായിരിക്കും.വളഞ്ഞ മൂക്കുള്ളവര്‍ ചടുലമായി പ്രവര്‍ത്തിക്കുന്നവരായിരിക്കും.

ലക്ഷണമൊത്തതും ഒട്ടും വളവില്ലാത്തതുമായ മൂക്കുള്ളവര്‍ ക്ഷമ, ദയ, ലാളിത്യം, സഹനശക്തി, ആകര്‍ഷകത്വം എന്നിങ്ങനെയുള്ള സ്വഭാവസവിശേഷതകള്‍ പ്രകടിക്കുന്നവരും അതിനൊപ്പം തന്നെ നിര്‍വികാരരും അലക്ഷ്യപ്രകൃതമുള്ളവരും സാമൂഹിക, ധാര്‍മിക സമ്പ്രദായങ്ങളില്‍ തുറന്ന സമീപനം വച്ചുപുലര്‍ത്തുന്നവരുമായിരിക്കും.

ആധിപത്യമനോഭാവം ഉള്ളവരായിരിക്കും പതിഞ്ഞ മൂക്കിനുടമകള്‍. ലാളിത്യം കലര്‍ന്ന പെരുമാറ്റമൊന്നും ഇത്തരക്കാരില്‍ നിന്നു പ്രതീക്ഷിക്കേണ്ട. എന്നാല്‍ സാഹിത്യത്തിലും കവിതയിലുമൊക്കെ ഇത്തരക്കാര്‍ ശോഭിക്കാനിടയുണ്ട്.

നേതൃനിരയിലേക്ക് എത്താനുള്ള സ്വഭാവസവിശേഷതയുടെ ഉടമകളാണു നീണ്ട മൂക്കുള്ളവര്‍. ബിസിനസിനോടും ഡ്രൈവിങ്ങിനോടും നീണ്ട മൂക്കുള്ളവര്‍ക്കു പ്രത്യേകം കമ്പം ഉണ്ട്. ജീവിതത്തില്‍ വിജയത്തിന്റെ വഴി അവര്‍ തന്നെ കണ്ടെത്തുന്നു.

വേഗത്തില്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമാണു തടിച്ച മൂക്കുള്ളവരുടെ സവിശേഷത. സമയം പാഴാക്കിക്കളയാത്ത പ്രകൃതമാണ് ഇവരുടേത്. വിശ്വസ്തരും സ്നേഹവുമുള്ള പങ്കാളികളെ ഇവര്‍ കണ്ടെത്തുന്നു.

SHARE