‘അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു’ മോദിയ്ക്ക് മറുപടിയുമായി ട്രംപ്

വാഷിങ്ങ്ടൺ: അമേരിക്കയുടെ 244ാം സ്വാതന്ത്ര്യദിനത്തിൽ ആശംസയറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ 244ാമത് സ്വാതന്ത്ര്യ ദിനമായിരുന്നു ശനിയാഴ്ച. ഇതേത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്ക് ആശംസകൾ അറിയിക്കുകയായിരുന്നു.

ഇതിനുള്ള മറുപടി ട്വീറ്റിലാണ് ട്രംപ് ഇന്ത്യയോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. “നന്ദി സുഹൃത്തെ, അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു” എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

1776 ജൂലൈ നാലിന് 13 അമേരിക്കന്‍ സ്റ്റേറ്റുകലും ചേര്‍ന്ന് ബ്രിട്ടന്റെ നിയന്ത്രണ ഉടമസ്ഥാവകാശത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ലോകത്ത് തന്നെ ഏറ്റവുമധികം കൊവിഡ് രോഗികള്‍ ഉണ്ടായിരിക്കുന്ന രാജ്യമാണ് അമേരിക്ക. ഇതിനിടയിലാണ് സൗത്ത് ഡകോട്ടയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രസിഡന്റ് ട്രംപ് പങ്കെടുത്ത് ആഘോഷം നടന്നത്. യുഎസ് സ്വാതന്ത്ര്യ ദിനമായ ശനിയാഴ്ച ഒന്നരലക്ഷം കൊവിഡ് രോഗികളാണ് ഉണ്ടായിരിക്കുവന്നത്. ഇതുവരെ 29 ലക്ഷം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. വളരെയധികം ആശങ്ക ഉയര്‍ത്തുകയാണിത്. ലോകത്താകമാനം ഇതുവരെ 11,381,438 രോഗ ബാധിതരാണുള്ളത്. 5.3 ലക്ഷം രോഗികളാണ് ഇതുവരെ മരിച്ചത്. അതേസമയം ഇ്ന്ത്യയിലും കോവിഡ് ദിനം പ്രതി ഉയരുകയാണ്.