കത്തയച്ചത് രാഹുല്‍ ഗാന്ധിയുടെ മാന്യത; അത് രാഷ്ട്രീയ ആയുധമാക്കേണ്ട-ചെന്നിത്തല

തിരുവനന്തപുരം: ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി കത്തയച്ചത് അദ്ദേഹത്തിന്റെ മാന്യതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാന്യത അനുസരിച്ച് രാഹുല്‍ ഗാന്ധി അയച്ച കത്തിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയുധമാക്കേണ്ടെന്നും അതിന്റെ പേരില്‍ വിവാദങ്ങളുണ്ടാക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

ലോക കേരള സഭയോട് അനുബന്ധിച്ച് മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിക്ക് ഉള്‍പ്പെടെ കത്തയച്ചിരുന്നു. അതിനുള്ള മറുപടിക്കത്താണ് രാഹുല്‍ ഗാന്ധി ഡിസംബര്‍ 12ന് അയച്ചത്. എന്നാല്‍ ഡിസംബര്‍ 20നാണ് പ്രതിപക്ഷം ലോക കേരള സഭ ബഹിഷ്‌കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധിയുടെ മാന്യതയെ ചൂഷണം ചെയ്യുന്നത് മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്നും ചെന്നിത്തല പറഞ്ഞു.

ലോക കേരള സഭയില്‍ അഴിമതിയും ധൂര്‍ത്തുമാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയില്‍ ഒരു യു.ഡി.എഫുകാരനും പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

SHARE