ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരം ; കീവീസിനെതിരെ ഇന്ത്യക്ക് ബാറ്റിംങ്

ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ത്യയുടെ സന്നാഹ മത്സരത്തിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്റിനെതിരെ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. കെന്നിംഗ്ട്ടണ്‍ ഓവലിലാണ് മത്സരം. 28 ന് ബംഗ്ലാദേശിനെതിരെയാണ് അടുത്ത സന്നാഹ മത്സരം. ലോകകപ്പ് നേടാന്‍ പ്രാപ്തിയുള്ള ടീമാണ് ഇന്ത്യക്കുള്ളത് എന്നാല്‍ ബാറ്റിംങില്‍ നാലാമനായി ആര് എത്തും എന്നതാണ് ടീമില്‍ ഇപ്പോഴും ഉയരുന്ന ചര്‍ച്ച. 2011 ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പ് ഇന്ത്യ കരസ്ഥമാക്കിയിരുന്നു.