ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 45 ലക്ഷം കടന്നു

ലോകത്താകമാനം കൊറോണ ബാധിതരുടെ എണ്ണം 45.35 ലക്ഷമായി. മരണസംഖ്യ മൂന്ന് ലക്ഷം കടന്നു. ഇതിനോടകം 3,07,159 പേര്‍ കൊറോണ ബാധിച്ച് മരിച്ചതായാണ് വിവരം. 45,008 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

25.58 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. 25.13 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്. അതേസമയം, 17 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായത് ലോകത്താകമാനം നേരിയ ആശ്വാസമേകുന്നു. യുഎസ്സില്‍ 14.84 ലക്ഷം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.അമേരിക്കയെ കൂടാതെ റഷ്യയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,000ത്തിലധികം പുതിയ കേസുകളാണ് റഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

SHARE