ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം കഴിഞ്ഞു. ഇതുവരെ 50,691 പേര് മരിച്ചതായാണ് കണക്കുകള്‍. രോഗം പിടിപ്പെട്ടവരുടെ എണ്ണം പത്ത് ലക്ഷത്തോടടുത്തു. ഏറ്റവും കൂടുതല്‍ പേര് മരിച്ചത് ഇറ്റലിയിലാണ്. 13, 915 പേരാണ് മരിച്ചത്. സ്്പെയിനിലും മരണസംഖ്യ പതിനായിരം പിന്നിട്ടു.
വ്യാഴാഴ്ച 709 പേരാണ് സ്പെയിനില്‍ മരിച്ചത്. സ്പെയിനില്‍ 1,10,238 പേര്‍ക്കാണു കോവിഡ് പോസിറ്റീവായത്. 26,743 പേര് രോഗമുക്തരായി. ലോകത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ഇറ്റലിയിലാണ് 13,115. ഇവിടെ രോഗബാധിതര്‍ 1,10,574 പേര്. എന്നാല്‍ അമേരിക്കയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 232,106 പേര്‍ക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചത്. 5,556 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു.