യേശുക്രിസ്തുവിന്റെ തിരുപ്പിറവിദിനത്തില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സുമായി ഇന്ന് വിശ്വാസികള്‍ ക്രിസ്മസ് ആഘോഷിക്കുന്നു.
ബെത്ലഹേമിലെ പുല്‍ത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണതിനെ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവച്ചും ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ വിശ്വാസികള്‍ ഒത്തുചേര്‍ന്നു. കേരളത്തിലെ ദേവാലയങ്ങളില്‍ തിരുപ്പിറവിയുടെ കര്‍മങ്ങള്‍ ആഘോഷപൂര്‍വം നടന്നു.