റൊണാള്‍ഡോക്ക് വോട്ട് ചെയ്ത് മെസ്സി; റൊണാള്‍ഡോയുടെ ലിസ്റ്റില്‍ മെസ്സി ഇല്ല!

ഈ വര്‍ഷത്തെ ലോക ഫുടോബിലെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഹോളണ്ടിന്റെ വിര്‍ജില്‍ വാന്‍ഡിക്കിനെയും മറികടന്നാണ് മെസ്സിയുടെ നേട്ടം. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം ആരെല്ലാം ആര്‍ക്കെല്ലാമാണ് വോട്ട് ചെയതത് എന്ന വിവരം പുറത്ത് വന്നിരിക്കുകയാണ്. ആകെ 46 വോട്ടുകള്‍ നേടിയാണ് മെസി ലോകത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം നേടിയത്. രണ്ടാം സ്ഥാനത്തുള്ള വാന്‍ഡിക്കിന് 38 വോട്ടുകളും റൊണാള്‍ഡോക്ക് 36 വോട്ടുകളുമാണ് ലഭിച്ചത്.

പുരസ്‌കാര ജേതാവായ ലയണല്‍ മെസിയുടെ ഒരു വോട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കാണ്. ലിവര്‍പൂളിന്റെ സാദിയോ മാനെക്കാണ് മെസിയുടെ ആദ്യവോട്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും ഹോളണ്ട് താരം ഫ്രെങ്കി ഡിജോങിനുമാണ് പിന്നീട് മെസി വോട്ട് ചെയ്തതത്. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മെസിക്ക് വോട്ട് ചെയ്തില്ല. മത്തിസ് ഡി ലൈറ്റ്, ഡിജോങ്, കിലിയന്‍ എംബാപ്പെ എന്നിവര്‍ക്കാണ് റൊണാള്‍ഡോയുടെ വോട്ടുകള്‍. വാന്‍ഡിക്ക് ആദ്യം മെസിയെയാണ് തിരഞ്ഞെടുത്തത്. പിന്നീട് ലിവര്‍പൂളിലെ സഹതാരങ്ങളായ മുഹമ്മദ് സലായ്ക്കും സാദിയോ മാനെക്കും വോട്ട് ചെയ്തു.

SHARE