ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ; സിന്ധുവും പ്രണീതും സെമിയില്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ പി.വി.സിന്ധുവും സായ് പ്രണീതും സെമിയില്‍ പ്രവേശിച്ചു. ലോക രണ്ടാം സ്ഥാനക്കാരിയായ ചൈനീസ് തായ് പേയിയുടെ തായ് സൂ യിങ്ങിനെ കീഴടക്കിയാണ് സിന്ധു സെമി ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍:12-21, 23-21, 21-19. പുരുഷ വിഭാഗത്തില്‍ ഇന്തോനേഷ്യയുടെ ജോനാദ്ദന്‍ ക്രിസ്റ്റിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സായ് പ്രണീത് സെമി ഉറപ്പിച്ചത്.

ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമാണ് സിന്ധു മത്സരം തിരികെ പിടിച്ചത്. ഇന്തോനേഷ്യന്‍ താരത്തിനെ ആദ്യ സെറ്റില്‍ അനായാസം കീഴടക്കിയ സായ് പ്രണീതിന് രണ്ടാം സെറ്റില്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ആദ്യ സെറ്റ് 21-14നായിരുന്നു സായ് പ്രണീത് സ്വന്തമാക്കിയത്. രണ്ടാം സെറ്റ് വിട്ടുകൊടുക്കാന്‍ ഇരുവരും തയ്യാറാകതെ വന്നതോടെ സെറ്റ് നീണ്ടുപോയി. ഒടുവില്‍ 24-22ന് സായ് പ്രണീത് സെറ്റ് സ്വന്തമാക്കി.

SHARE