കൊച്ചിന്‍ റിഫൈനറിയില്‍ അറ്റകുറ്റപ്പണിക്കിടെ തൊഴിലാളി അപകടത്തില്‍ മരിച്ചു

കൊച്ചി: കൊച്ചിന്‍ റിഫൈനറിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കരാര്‍ തൊഴിലാളിയായ വൈക്കം ടി.വി പുരം സ്വദേശിയായ രാജേഷാണ് മരിച്ചത്. കുമാരപുരം സ്വദേശി അനില്‍കുമാറിനെ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ആയിരുന്നു അപകടം. അറ്റക്കുറ്റപ്പണിക്കിടെ കൂറ്റന്‍ റാക്ക് തൊഴിലാളികളുടെ മേലേക്ക് വീഴുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.