ബംഗ്ലാദേശില്‍ നിന്നെത്തിയവരാണെങ്കിലും തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇവര്‍ ഇന്ത്യക്കാരാണെന്ന് വീണ്ടും തെളിയിക്കേണ്ടതിന്റെ ആവശ്യമില്ലെന്നും മമത പറഞ്ഞു. ഡല്‍ഹിയില്‍ കലാപം ഉണ്ടാക്കിയത് പോലെ ബംഗാളിലും കലാപം ഉണ്ടാക്കാമെന്ന് കരുതരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും എല്ലാം തെരഞ്ഞെടുക്കുന്നത് പൗരന്മാരാണ് എന്നാല്‍ ഇപ്പോള്‍ അവര്‍ ജനങ്ങളെ തള്ളി പറയുകയാണ്.ഒരു വ്യക്തിയെ പോലും ബംഗാളില്‍ നിന്ന് പുറത്താക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. ഡല്‍ഹി കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച മമതാ ‘ഇത് ബംഗാളാണെന്ന് മറക്കരുതെന്ന് കേന്ദ്രത്തെ ഓര്‍മ്മപ്പെടുത്തി. ബംഗാള്‍ മറ്റൊരു ഡല്‍ഹിയോ ഉത്തര്‍ പ്രദേശോ ആക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. പൗരത്വനിയമത്തിനെതിരെ ഇതുവരെ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത ഭാഷയിലുള്ള പ്രതികരണമാണ് മമതാ ബാനര്‍ജി നടത്തിയിട്ടുള്ളത്.