ന്യൂഡല്‍ഹി: പറഞ്ഞ സമയത്ത് പുതിയ മൊബൈല്‍ ലഭിക്കാത്തതില്‍ യുവതി മണ്ണെണ്ണൊഴിച്ചു തീകൊളുത്തി ആത്മഹത്യ ചെയ്തു.സൗത്ത് ഡല്‍ഹിയിലെ മൈതാന്‍ ഗാര്‍ഹില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.
പര്‍മോദ് മിശ്രയുടെ ഭാര്യ ജ്യോതി മിശ്ര(29) ആണ് ആത്മഹത്യ ചെയ്തത്. മക്കളുടെ ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട് പുതിയ മൊബൈല്‍ വാങ്ങണമെന്ന് ജ്യോതി മിശ്ര ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉടനെത്തന്നെ ഫോണ്‍ വാങ്ങേണ്ട എന്ന ഭര്‍ത്താവിന്റെ നിലപാടാണ് യുവതിയെ ആതമഹത്യയിലേക്ക് നയിച്ചതെന്ന് പൊലിസ് പറയുന്നു.90 ശതമാനം പൊള്ളിയ നിലയില്‍ യുവതിയെ സഫ്ദാര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം രാവിലെ മരിക്കുകയായിരുന്നു